മമ്മൂട്ടിയുടെ ഭാര്യാമാതാവ് അന്തരിച്ചു

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
മമ്മൂട്ടിയുടെ ഭാര്യാമാതാവ് അന്തരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ നിര്യാതയായി. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മട്ടാഞ്ചേരി പായാട്ടുപറമ്പില്‍ പി.എസ്.അബുവിന്റെ ഭാര്യയാണ്. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സുല്‍ഫത്ത്, റസിയ, സൗജത്ത്, അബ്ദുല്‍ അസീസ്. മറ്റു മരുമക്കള്‍: സലീം, സൈനുദീന്‍, ജമീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com