രാത്രി കാലങ്ങളില്‍ നടക്കാനുള്ള പേടി മാറ്റും; സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ കുടുക്കും; നിര്‍ഭയ ദിനത്തില്‍ 'നൈറ്റ് വാക്ക്' നടത്താന്‍ സര്‍ക്കാര്‍

നിര്‍ഭയ ദിനമായ ഡിസംബര്‍ 29ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ സര്‍ക്കാര്‍ നൈറ്റ് വാക്ക് (Night Walk) അഥവാ രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
രാത്രി കാലങ്ങളില്‍ നടക്കാനുള്ള പേടി മാറ്റും; സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ കുടുക്കും; നിര്‍ഭയ ദിനത്തില്‍ 'നൈറ്റ് വാക്ക്' നടത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: നിര്‍ഭയ ദിനമായ ഡിസംബര്‍ 29ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ സര്‍ക്കാര്‍ നൈറ്റ് വാക്ക് (Night Walk) അഥവാ രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 'പൊതുയിടം എന്റേതും' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. 

ചിലരെങ്കിലും, സമൂഹത്തിലെ വളരെ ഒരു നൂനപക്ഷമെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പൊലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുന്നതാണ്-മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com