വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുത് ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാകുന്നത്
വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുത് ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം : ലോകം വീണ്ടും ആകാശത്ത് ഒരു വിസ്മയക്കാഴ്ച ദര്‍ശിക്കാനൊരുങ്ങുകയാണ്. ശാസ്ത്ര കുതുകികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വലയ സൂര്യഗ്രഹണം ഇന്ന് നടക്കും. സൗദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26ലെ ഗ്രഹണം കാണാന്‍ കഴിയുക. കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാകുന്നത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. രാവിലെ 9.24നാണ് ഗ്രഹണം. വലയ ഗ്രഹണം ഏതാണ്ട് 2.45 മിനുട്ട് നീണ്ടുനില്‍ക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

1. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യഗ്രഹണം നിരീക്ഷിക്കരുത്.സൂര്യനില്‍നിന്ന് എപ്പോഴും പുറപ്പെടുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യ നേത്രങ്ങള്‍ക്ക് ഹാനികരമാണ് എന്നതാണ് കാരണം.

2. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രമോ വീഡിയോയോ എടുക്കരുത്.

3. ടെലസ്‌കോപ്പ്, എക്‌സ്‌റേ ഫിലിമുകള്‍, ബൈനോക്കുലര്‍ തുടങ്ങിയവ ഉപയോഗിച്ച് സൂര്യഗ്രഹണം വീക്ഷിക്കരുത്.

അംഗീകൃത ഫില്‍ട്ടര്‍ ഉപയോഗിച്ചോ പ്രാജക്ഷന്‍ സംവിധാനംഉപയോഗിച്ചോ ഈ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാവുന്നതാണ്. ഗ്രഹണം വീക്ഷിക്കാന്‍ ശാസ്ത്രലോകം വിപുലമായ ഒരുക്കളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്നവര്‍ക്കും കേന്ദ്രങ്ങളില്‍ എത്തിയാല്‍ സൗജന്യമായും സുരക്ഷിതമായും ഗ്രഹണം നിരീക്ഷിക്കാന്‍ സാധിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കാന്‍ ഗ്രഹണസമയത്ത് പായസ വിതരണവും ചിലയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com