സ്വത്ത് ഭാഗംവെക്കുന്നതിലെ തര്‍ക്കം; വൃദ്ധമാതാവിന് ക്രൂരമര്‍ദ്ദനം; മാവേലിക്കരയില്‍ മുന്‍ സൈനികനെതിരെ കേസെടുത്തു

സ്വത്ത് ഭാഗംവെക്കുന്നതിലെ തര്‍ക്കം; വൃദ്ധമാതാവിന് ക്രൂരമര്‍ദ്ദനം; മാവേലിക്കരയില്‍ മുന്‍ സൈനികനെതിരെ കേസെടുത്തു

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്, മര്‍ദ്ദനമേറ്റ ഭവാനി അമ്മയെ പോലീസ് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: മാാവേലിക്കര ചുനക്കരയില്‍ വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മുന്‍ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്‍ നായരാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്, മര്‍ദ്ദനമേറ്റ ഭവാനി അമ്മയെ പോലീസ് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെതിരെ കേസെടുക്കുമെന്ന് നൂറനാട് പോലീസ് അറിയിച്ചു. ഇവര്‍ക്ക് മൂന്നു മക്കളാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com