പൗരത്വ നിയമ ഭേദഗതി: സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല

കൊടിക്കുന്നില്‍ സുരേഷാവും യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുക. മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പിന്റെ ഭാഗമാണ് മുല്ലപ്പള്ളിയുടെ നിലപാട് എന്നാണ് സൂചന
പൗരത്വ നിയമ ഭേദഗതി: സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തുടര്‍പരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. കൊടിക്കുന്നില്‍ സുരേഷാവും യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുക. മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പിന്റെ ഭാഗമാണ് മുല്ലപ്പള്ളിയുടെ നിലപാട് എന്നാണ് സൂചന. 

ഞായറാഴ്ചയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുള്ളത്. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. 

നിയമഭേദഗതിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി സത്യഗ്രഹ സമരം നടത്തിയിരുന്നു. ഇതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ബെന്നി ബഹനാനും കെ മുരളീധരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒന്നിച്ചുള്ള സമരത്തെ എതിര്‍ത്തപ്പോള്‍ വിഡി സതീശന്‍ ശക്തമായി പിന്തുണച്ചു രംഗത്തുവന്നിരുന്നു. വിവാദമായതിനെത്തുടര്‍ന്ന് എല്‍ഡിഎഫുമായി യോജിച്ചുള്ള സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് മഹാറാലിയും പ്രതിഷേധ സംഗമവും നടത്തുന്നുണ്ട്. മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം രാജ്ഭവന് മുന്നില്‍ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com