ഗവര്‍ണര്‍ പദവി രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റാകൂ : ആരിഫ് മുഹമ്മദ് ഖാനോട് ടി എന്‍ പ്രതാപന്‍

ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്
ഗവര്‍ണര്‍ പദവി രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റാകൂ : ആരിഫ് മുഹമ്മദ് ഖാനോട് ടി എന്‍ പ്രതാപന്‍

തൃശൂര്‍ : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ രംഗത്തെത്തി. ദേശീയ പൗരത്വ നിയമഭേദഗതിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചാണ് പ്രതാപന്റെ പ്രതികരണം.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതാകും ഉചിതം. നിലവില്‍ സംസ്ഥാന ബിജെപി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ്. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

കണ്ണൂരില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഉയര്‍ന്ന പൗരത്വ ഭേദഗതി പ്രതിഷേധം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തെ അനുകൂലിച്ചപ്പോള്‍, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com