രാത്രി നടത്തം ആഘോഷമാക്കി സ്ത്രീകള്‍; നിരത്തിലിറങ്ങിയത് ആയിരങ്ങള്‍; പരിപാടിയ്ക്കിടയിലും സ്ത്രികളെ അപമാനിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

'പൊതു ഇടം എന്റേതും' എന്ന സന്ദേശമുയര്‍ത്തി നിര്‍ഭയ ദിനത്തില്‍ വനിത, ശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്
രാത്രി നടത്തം ആഘോഷമാക്കി സ്ത്രീകള്‍; നിരത്തിലിറങ്ങിയത് ആയിരങ്ങള്‍; പരിപാടിയ്ക്കിടയിലും സ്ത്രികളെ അപമാനിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തം വന്‍ വിജയം. ഇന്നലെ രാത്രി നടത്തിയ നൈറ്റ് വാക്കില്‍ സംസ്ഥാനമൊട്ടാകെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. 'പൊതു ഇടം എന്റേതും' എന്ന സന്ദേശമുയര്‍ത്തി നിര്‍ഭയ ദിനത്തില്‍ വനിത, ശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്.

നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പാട്ടും ഡാന്‍സും കലാപരിപാടികളുമായിട്ടാണ് സ്ത്രീകള്‍ രാത്രി നടത്തം ആഘോഷമാക്കിയത്. രാത്രി 10 മണിയോടെ പലയിടങ്ങളിലും സ്ത്രീകള്‍ ഒത്തുചേര്‍ന്നപ്പോള്‍ അര്‍ധരാത്രി ഒരു മണിവരെ ആഘോഷം നീണ്ടുനിന്നു. പരിപാടി തുടങ്ങിയതു മുതല്‍ വനിതകളുടെ ഒഴുക്കാണ് പലയിടങ്ങളിലും ദൃശ്യമായത്. ആദ്യദിവസം മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെയായിരുന്നു രാത്രി നടത്തം.  വനിതാ പൊലീസിന്റെ ബോധവല്‍ക്കരണ പരിപാടികളും അരങ്ങേറി. എന്നാല്‍ പരിപാടിയ്ക്കിടയിലും സ്ത്രീകളെ അപമാനിക്കാന്‍ ശ്രമം നടന്നു. 

കാസര്‍കോട് നടന്ന പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തും പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ മോശമായി പൊരുമാറിയതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഓട്ടോ െ്രെഡവര്‍ മോശമായി പെരുമാറിയെന്ന് സി.ഡബ്ല്യൂ.സി ചെയര്‍പേഴ്‌സണ്‍ എന്‍ ഷീജ പറഞ്ഞു. ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമോ ആയിട്ടാണു സ്ത്രീകള്‍ രാത്രി നടത്തം തുടങ്ങിയത്. പിന്നീട്, അതൊരു വലിയ കൂട്ടായ്മയും ആഘോഷവുമായി എല്ലാ കേന്ദ്രങ്ങളിലും മാറുകയായിരുന്നു. ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com