വിപുലമായ ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍; അണിനിരത്തുന്നത് മൂന്നുലക്ഷത്തിലധികം പേരെ

ദുരന്ത നിവാരണത്തിനായി വിപുലമായ സന്നദ്ധ സേന രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിപുലമായ ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍; അണിനിരത്തുന്നത് മൂന്നുലക്ഷത്തിലധികം പേരെ

തിരുവനന്തപുരം:  ദുരന്തനിവാരണത്തിനായി വിപുലമായ സന്നദ്ധ സേന രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉള്‍പ്പടെ മൂന്നു ലക്ഷത്തിലധികം പേരടങ്ങുന്ന സേനയാണ് രൂപീകരിക്കുന്നത്.

ആര്‍.കെ.സിംഗിനെ ധനവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനമായി. മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയ ഒഴിവിലാണ് നിയമനം.

സംസ്ഥാനത്തെ കാര്‍ഷികവായ്പ മൊറട്ടോറിയം നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.  മാര്‍ച്ച് 31 വരെ നീട്ടാന്‍ ആര്‍ബിഐയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2018ലെ പ്രളയുമായി ബന്ധപ്പെട്ട് നീട്ടിനല്‍കിയ മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ അവസാനിച്ച മൊറട്ടോറിയും കാലാവധി, പ്രളയ ബാധിതരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഡിസംബര്‍ 31വരെ നീട്ടിയത്. ഒരു വര്‍ഷം മുതല്‍ 18 മാസം വരെയാണു മൊറട്ടോറിയം നീട്ടാന്‍ സാധിക്കുക. ഭവന വായ്പയ്ക്ക് ഒരു വര്‍ഷവും വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസവും മൊറട്ടോറിയം ആകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com