കൊച്ചി : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2.6 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി ടി ഉനൈസിനെ അറസ്റ്റ് ചെയ്തു.
ദോഹയില്‍ നിന്നും വന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. 23 സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. മൈക്രോ ഓവനില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ