കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മാത്രമല്ല ഓട്ടമത്സരത്തില്‍  ഫസ്റ്റായി രേണുവിന്റെ ഫിനിഷ്

മല്‍സരത്തില്‍ വിജയിച്ച ശേഷം സബ് കലക്ടര്‍ നേരെ എത്തിയത് എസ്. രാജേന്ദ്രന്റെ വീടിനു സമീപത്തേക്കാണ്
കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മാത്രമല്ല ഓട്ടമത്സരത്തില്‍  ഫസ്റ്റായി രേണുവിന്റെ ഫിനിഷ്

തൊടുപുഴ:കൈയേറ്റക്കാരുടെ അടുത്തേക്കുള്ള ഓട്ടത്തില്‍ ആദ്യ മല്‍സരത്തില്‍ വിജയിയായത് ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജ് ! ഞായറാഴ്ച നടന്ന മൂന്നാര്‍ മാരത്തണില്‍ റണ്‍ ഫണ്‍ ഹെല്‍ത്ത് വനിതകളുടെ വിഭാഗത്തില്‍ ഒന്നാമത് ഓടിയെത്തിയത് രേണു രാജാണ്.

മൂന്നാര്‍ ഹൈ ഓള്‍റ്റിറ്റിയൂട് സ്‌റ്റേഡിയത്തില്‍ നിന്ന് ഹാഫ് മാരത്തണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ഡോ. രേണുവായിരുന്നു.  300 വനിതകളാണ് ഏഴു കിലോമീറ്റര്‍ മല്‍സരത്തില്‍ പങ്കെടുത്തത്. പഴയ മൂന്നാറില്‍ വിവാദത്തിലായ വനിതാ വ്യവസായ കേന്ദ്രത്തിന്റെ അടുത്താണ് സബ് കലക്ടര്‍ മാരത്തണ്‍ ഫിനിഷ് ചെയ്തത്.മല്‍സരത്തില്‍ വിജയിച്ച ശേഷം സബ് കലക്ടര്‍ നേരെ എത്തിയത് എസ്. രാജേന്ദ്രന്റെ വീടിനു സമീപത്തേക്കാണ്. ഇവിടെ മറ്റൊരു അനധികൃത നിര്‍മാണം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്കു നിര്‍ദേശവും നല്‍കി.

2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ.  കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയ രേണു രണ്ടാം റാങ്കോടെയാണ് വിജയിച്ചത്. എറണാകുളത്തായിരുന്നു പരിശീലന കാലത്തെ നിയമനം. ഒരു വര്‍ഷത്തോളം തൃശൂരില്‍ സബ് കലക്ടറായിരുന്നു.  വടക്കാഞ്ചേരിക്ക് സമീപം വാഴക്കോട്ട് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത ക്വാറി രേണു രാജ് ഇടപെട്ട് പൂട്ടിച്ചത് വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com