വി​ശ്വാ​സ​വും ആ​ചാ​ര​വും ത​ക​ർ​ക്കാ​ൻ തോ​ന്നു​ന്നത് മ​നു​ഷ്യ​ർ​ക്ക് സു​ബോ​ധം ന​ഷ്​​ട​പ്പെ​ടു​മ്പോൾ : ​ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത

മ​തം ഏ​താ​യാ​ലും അ​വ​രു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് മാ​ർ​ത്തോ​മ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ ​ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത
വി​ശ്വാ​സ​വും ആ​ചാ​ര​വും ത​ക​ർ​ക്കാ​ൻ തോ​ന്നു​ന്നത് മ​നു​ഷ്യ​ർ​ക്ക് സു​ബോ​ധം ന​ഷ്​​ട​പ്പെ​ടു​മ്പോൾ : ​ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത

പ​ത്ത​നം​തി​ട്ട: മ​തം ഏ​താ​യാ​ലും അ​വ​രു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് മാ​ർ​ത്തോ​മ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ ​ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത.  മ​നു​ഷ്യ​ർ​ക്ക് സു​ബോ​ധം ന​ഷ്​​ട​പ്പെ​ടു​മ്പോ​ഴാ​ണ് വി​ശ്വാ​സ​വും ആ​ചാ​ര​വും ത​ക​ർ​ക്കാ​ൻ തോ​ന്നു​ന്നതെന്നും അദ്ദേഹം പറഞ്ഞു. മാ​രാ​മ​ൺ ക​ൺവെൻഷന്റെ 124ാമ​ത്​ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.

പ്ര​ള​യ​കാ​ല​ത്ത് പു​തി​യ മാ​ന​വി​ക​ത പ്ര​ക​ട​മാ​യ നാ​ട്ടി​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​ക്കു​ന്ന ധ്രു​വീ​ക​ര​ണം നടക്കാനിരിക്കുന്ന തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ത്മീ​യ​ത​യു​ടെ​യും മാ​ന​വി​ക​ത​യു​ടെ​യും മു​ഖം പ്ര​തി​ഫ​ലി​ക്ക​ണം. മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി​യ​ല്ലെ​ന്നും വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​ശാ​സ്ത്രീ​യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ മ​നു​ഷ്യ​ർ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ക​യാ​ണ്. സ്നേ​ഹം സ്വാ​ർ​ഥ​ത​ക്ക്​ വേ​ണ്ടി​യാ​ക​രു​തെ​ന്നും മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. മാ​ർ​ത്തോ​മ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം പ്ര​സി​ഡ​ൻ​റ്​ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷനായിരുന്നു. മാരാമൺ കൺവെൻഷൻ 17 ന് സമാപിക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com