തൃശൂര്‍: പരോളിലായിരിക്കേ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊടി സുനി അറസ്റ്റില്‍. യുവാവിനെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ചതാണ് കേസിനാസ്പദം.
ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി പരോളിലായിരിക്കേയാണ് മറ്റൊരു കേസില്‍ അറസ്റ്റിലാകുന്നത്. ടി പി വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് കൊടി സുനി.ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവാണ് ശിക്ഷയായി കൊടി സുനിക്ക് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ