പ്രളയകാലത്തെ സര്‍ക്കാര്‍ നടപടികള്‍ മാതൃകാപരം; പിണറായി സര്‍ക്കാരിന് കുമ്മനത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

പ്രളയ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം
പ്രളയകാലത്തെ സര്‍ക്കാര്‍ നടപടികള്‍ മാതൃകാപരം; പിണറായി സര്‍ക്കാരിന് കുമ്മനത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

വയനാട്: പ്രളയ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കല്‍പ്പറ്റ എ.പി.ജെ. അബ്ദുല്‍കലാം ഹാളില്‍ നടന്ന മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവെയാണ് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത്. സമാനതകളില്ലാത്ത പ്രളയ കാലത്ത് സര്‍ക്കാരിനൊപ്പം രംഗത്തിറങ്ങിയ ജില്ലാഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട് കേരളത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന ഭൂപ്രകൃതിയാണ്. കേരളത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏക ജില്ലയായ വയനാടിനെ വികസന ആവശ്യങ്ങളില്‍ തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വികാസ്പീഡിയ മികച്ച ഓഫ്‌ലൈന്‍ വോളണ്ടിയര്‍മാര്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണവും യൂണിസെഫും വികാസ്പീഡിയയും ചേര്‍ന്ന് നടത്തിയ 'പ്രളയ പുനരധിവാസവും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും' എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പശാലയുടെ സമാപനവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com