ശബരിമല നട ഇന്ന് അടയ്ക്കും ; ഉത്സവത്തിനായി ഇനി 11 ന് തുറക്കും

യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീര്‍ത്ഥാടന കാലമാണ് പൂര്‍ത്തിയാകുന്നത്
ശബരിമല നട ഇന്ന് അടയ്ക്കും ; ഉത്സവത്തിനായി ഇനി 11 ന് തുറക്കും


പത്തനംതിട്ട: കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. ശബരിമലയില്‍ ഇന്ന് സഹസ്രകലശാഭിഷേകം നടക്കും. വൈകിട്ട് 6 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല.

യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീര്‍ത്ഥാടന കാലമാണ് പൂര്‍ത്തിയാകുന്നത്. കുംഭമാസ പൂജാ സമയത്ത് നാല് ഇതര സംസ്ഥാന യുവതികള്‍ ദര്‍ശനത്തിനായി മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പിന്‍വാങ്ങുകയായിരുന്നു. 

ഉത്സവത്തിനായി അടുത്ത മാസം 11 ന് വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട വീണ്ടും തുറക്കും. ശ്രീകോവിലിന്റെ പുതിയ വാതില്‍ മാര്‍ച്ച് 11 ന് സമര്‍പ്പിക്കും. ഉത്സവത്തിന് മാര്‍ച്ച് 12 ന് രാവിലെ 7.30 ന് കൊടിയേറും. ഒമ്പതാം ഉത്സവമായ മാര്‍ച്ച് 20 ന് രാത്രി പള്ളിവേട്ടയും, പത്താം ഉത്സവമായ മാര്‍ച്ച് 21 ന് പമ്പയില്‍ ആറാട്ടും നടക്കും. അന്നു തന്നെ ഉത്സവം പൂര്‍ത്തിയാക്കി നട അടക്കും മീനമാസ പൂജയും ഉത്സവത്തിനിടെ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com