ആലപ്പുഴ: വനിതാ മതിലല്‍ പങ്കെടുക്കുമെന്ന് മന്ത്രി ജി.സുധാകരന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ജെഎസ്എസ് നേതാവ് കെ.ആര് ഗൗരിയമ്മ പരിപാടിക്കെത്തിയില്ല. സമയമായപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന ഗൗരിയമ്മ പരിപാടിയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.
ചാത്തനാട്ടുള്ള വീടിന്റെ ഗേറ്റിന് മുന്നില്‍ കസേരയിട്ടിരുന്ന ഗൗരിയമ്മ ഫോണില്‍ സുധാകരനെ വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചു. നൂറ്റിയൊന്നാം വയസ്സില്‍ കേരളത്തിലെ വിപ്ലവ വനിത ഗൗരിയമ്മ മതിലില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ പുതിയൊരു ചരിത്രം കൂടി കുറിക്കപ്പെട്ടേനെ. സിപിഎമ്മില്‍ നിന്ന് ഗൗരിയമ്മ പുറത്തായതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായിരുന്നു ഇന്നലെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ