പ്രവാസികളെ ആകർഷിക്കാൻ ഡിവിഡന്റ് പദ്ധതി; പ്ര​തി​മാ​സം 10 ശ​ത​മാ​നം മി​നി​മം ലാ​ഭ​വി​ഹി​തം, ഓർഡിനൻസ് ഇറക്കും

പ്രവാസികളെ ആകർഷിക്കാൻ ഡിവിഡന്റ് പദ്ധതി; പ്ര​തി​മാ​സം 10 ശ​ത​മാ​നം മി​നി​മം ലാ​ഭ​വി​ഹി​തം, ഓർഡിനൻസ് ഇറക്കും

കേരളാ പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: കേരളാ പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസി കേരള ക്ഷേമ ആക്ടില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രവാസി കേരളീയരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് പ്രതിമാസം ഡിവിഡന്റ് നല്‍കുന്നതുമാണ് പദ്ധതി 

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന കേരളീയര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കൈമാറുന്നതാണ്.

പ്ര​വാ​സി ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും തി​രി​ച്ചു​വ​ന്ന​വ​ർ​ക്കും കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള  മ​ല​യാ​ളി​ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം.  മൂ​ന്നു​ ല​ക്ഷം മു​ത​ൽ 51 ല​ക്ഷം രൂ​പ വ​രെ ഒ​റ്റ​ത്ത​വ​ണ​യാ​യി (ല​ക്ഷ​ങ്ങ​ളു​ടെ ഗു​ണി​ത​ങ്ങ​ളാ​യി) പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ക്കാം.നി​ക്ഷേ​പി​ച്ച് മൂ​ന്നു വ​ർ​ഷം ക​ഴി​യു​മ്പോ​ൾ  പ്ര​തി​മാ​സം 10 ശ​ത​മാ​നം മി​നി​മം ലാ​ഭ​വി​ഹി​തം നി​ക്ഷേ​പ​ക​ന്റെ അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ അ​ഞ്ചു​ ല​ക്ഷം നി​ക്ഷേ​പി​ക്കു​ന്ന ഒ​രാ​ൾ​ക്ക് മൂ​ന്നു​ വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ 5000 രൂ​പ​ക്കു​മേ​ൽ ലാ​ഭ​വി​ഹി​ത​മാ​യി ല​ഭി​ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

മ​ര​ണം വ​രെ നി​ക്ഷേ​പ​ക​ന്​ ലാ​ഭ​വി​ഹി​തം ല​ഭി​ക്കും. മ​ര​ണ​ശേ​ഷം ഭാ​ര്യ​ക്കോ/​ഭ​ർ​ത്താ​വി​നോ ഇ​തേ സം​ഖ്യ  ല​ഭി​ക്കും. ഭാ​ര്യ/​ഭ​ർ​ത്താ​വ് മ​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ നി​ക്ഷേ​പി​ച്ച തു​ക മൂ​ന്നു​ വ​ർ​ഷ​ത്തെ ലാ​ഭ​വി​ഹി​തം​ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി മ​ക്ക​ൾ​ക്കോ നോ​മി​നി​ക്കോ നി​യ​മാ​നു​സൃ​ത അ​വ​കാ​ശി​ക​ൾ​ക്കോ ല​ഭി​ക്കും. അ​തി​നു​ശേ​ഷം ലാ​ഭ​വി​ഹി​തം ഉ​ണ്ടാ​യി​രി​ക്കി​ല്ല.  നി​ക്ഷേ​പ​ക​നും അ​യാ​ളു​ടെ മ​ര​ണ​ശേ​ഷം ലാ​ഭ​വി​ഹി​തം ല​ഭി​ക്കു​ന്ന ആ​ൾ​ക്കോ ഇ​ട​ക്കു​വെ​ച്ച്​ പ​ദ്ധ​തി​യി​ൽ​നി​ന്ന് പി​ന്മാ​റാ​നാ​കി​ല്ലെന്നും പദ്ധതിയിൽ വ്യക്തമാക്കുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com