ശ്രീലങ്കന്‍ യുവതി കയറിയതിന് ശുദ്ധിക്രിയ വേണ്ട; പ്രായമല്ല പ്രശ്‌നമെന്ന് തന്ത്രി സമാജം

ശ്രീലങ്കന്‍ യുവതി കയറിയതിന് ശുദ്ധിക്രിയ വേണ്ട; പ്രായമല്ല പ്രശ്‌നമെന്ന് തന്ത്രി സമാജം
ശ്രീലങ്കന്‍ യുവതി കയറിയതിന് ശുദ്ധിക്രിയ വേണ്ട; പ്രായമല്ല പ്രശ്‌നമെന്ന് തന്ത്രി സമാജം

തിരുവനന്തപുരം: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന്റെ പേരില്‍ ശുദ്ധിക്രിയ ചെയ്യേണ്ടതില്ലെന്ന് അഖില കേരള തന്ത്രി സമാജം. ആര്‍ത്തവമുള്ള സ്ത്രീകള്‍ കയറിയാലാണ് ശുദ്ധിക്രിയ ചെയ്യേണ്ടത്. ഇപ്പോള്‍ കയറിയെന്നു പറയുന്ന യുവതി ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് റിപ്പോര്‍ട്ടുകളെന്ന് തന്ത്രിസമാജം നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവത്തില്‍ ആചാര ലംഘനം ഉണ്ടായിട്ടില്ലെന്ന് തന്ത്രിസമാജം സെക്രട്ടറി പുഡയൂര്‍ ജനാര്‍ദനനന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ശബരിമലയില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ വരരുതെന്നാണ് ആചാരം. വയസല്ല മാനദണ്ഡമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇപ്പോഴുണ്ടായിട്ടുള്ള സംഭവത്തിന്റെ വിശദാംശങ്ങളില്‍ തനിക്കു വ്യക്തതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ യുവതി ക്ഷേത്രത്തില്‍ കയറിയോയെന്നും ദര്‍ശനം നടത്തിയോയെന്നും അറിയില്ല. എന്നാല്‍ ശബരിമലയില്‍ യുവതികളുടെ പ്രായമല്ല മാനദണ്ഡം. ആര്‍ത്തവുള്ള സ്ത്രീയാണോയെന്നതാണ് ആചാരപരമായി വിഷയമെന്ന് ജനാര്‍ദനന്‍ നമ്പൂതിരി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ശബരിമലയില്‍ കയറാവുന്ന സ്ത്രീകളുടെ പ്രായം പത്തിനും അന്‍പതിനും ഇടയിലായി നിജപ്പെടുത്തിയത് ഹൈക്കോടതിയാണ്. അതിനു ശേഷം അതൊരു മാനദണ്ഡമായി മാറുകയായിരുന്നു. ഇപ്പോഴത്തെ വിഷയത്തില്‍ കയറിയെന്നു പറയുന്ന യുവതി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും ജനാര്‍ദനന്‍ നമ്പൂതിരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com