തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് നാളെമുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. അങ്കമാലി-കളമശേരി സെക്ഷനിലാണ് ട്രാങ്ക് അനുബന്ധപണികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കമാലി-ചാലക്കുടി സെക്ഷനിൽ ട്രെയിനുകൾ പിടിച്ചിടും.
ഗുരുവായൂർ-ചെന്നെ എഗ്മോർ എക്സ്പ്രസ് നാളെ മുതൽ ഈ മാസം 13 വരെ രണ്ടര മണിക്കൂർ വൈകി രാത്രി 11.55 നായിരിക്കും പുറപ്പെടുക.
10 മുതൽ 13 വരെ അങ്കമാലി-ചാലക്കുടി സെക്ഷനിൽ പിടിച്ചിടുന്ന ട്രെയിനുകൾ: മംഗലാപുരം-തിരുവനന്തപരും എക്സ്പ്രസ് ഒരു മണിക്കൂർ 40 മിനിറ്റ് പിടിച്ചിടും. മധുര-തിരുവനന്തപുരം അമൃത/രാജ്യറാണി എക്സ്പ്രസ് 40 മിനിറ്റ് പിടിച്ചിടും.
പാറ്റ്ന-എറണാകുളം പ്രതിവാര എക്സ്പ്രസ് 10 ന് ഒന്നര മണിക്കൂർ പിടിച്ചിടും. ഗംഗാനഗർ-കൊച്ചുവേളി എക്സ്പ്രസ് 10 ന് രണ്ട് മണിക്കൂർ 40 മിനിറ്റ് പിടിച്ചിടും. ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 10, 11 തീയതികളിൽ അരമണിക്കൂർ പിടിച്ചിടും. വെരാവൽ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് 11 നും ഗാന്ധിധാം-നാഗർകോവിൽ പ്രതിവാര എക്സ്പ്രസ് 12 നും ഓഖ-എറണാകുളം പ്രതിവാര എക്സ്പ്രസ് 13 നും രണ്ടു മണിക്കൂർ 40 മിനിറ്റ് പിടിച്ചിടും.
ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് 13 ന് രണ്ടു മണിക്കൂർ 50 മിനിറ്റ് പിടിച്ചിടും. ഇതേദിവസം ഹൈദരാബാദ്-കൊച്ചുവേളി സ്പെഷൽ ഫെയർ സ്പെഷൽ ട്രയിൻ 13 ന് ഒന്നര മണിക്കൂറും പിടിച്ചിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ