ആന്റണിയുടെ മകന്റേത് രാഷ്ട്രീയ നിയമനമല്ല; കഴിവില്‍ വിശ്വാസമുണ്ടെന്ന് തരൂര്‍

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെനന് ശശി തരൂര്‍ എംപി.
ആന്റണിയുടെ മകന്റേത് രാഷ്ട്രീയ നിയമനമല്ല; കഴിവില്‍ വിശ്വാസമുണ്ടെന്ന് തരൂര്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെനന് ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത് ഇനിയും ചെയ്യാന്‍ ധാരാളം കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററായി മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ നിയമിച്ചത് രാഷ്ട്രീയ നിയമനമായിട്ടലല്ലെന്നും അദ്ദേഹം പറഞ്ഞു. അനില്‍ ആന്റണി ഡിജിറ്റല്‍ രംഗത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളാണെന്നും കഴിവില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്റണിയുടെ മകനെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ആക്കിയതില്‍ കോണ്‍ഗ്രസിനകത്തു തന്നെ എതിര്‍പ്പുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുമ്പ് മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത് രംഗത്ത് നിന്നിരുന്ന ആന്റണിയുടെ മകനെ തന്നെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാതലത്തിലാണ് തരൂറിന്റെ പ്രതികരണം. കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ തലവന്‍ എന്ന നിലയിലാണ് തരൂര്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com