കണ്ണൂര്‍: മാവോയിസ്റ്റ് നേതാവിന്റെ മകളെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പീഡനത്തിനിരയാക്കിയെന്ന കേസില്‍ കേസില്‍ പെണ്‍കുട്ടി മൊഴി നല്കി. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെയാണ് പെണ്‍കുട്ടി ഹാജരായി മൊഴി നല്‍കിയത്.
തുടര്‍ന്ന് പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് വൈദ്യപരിശോദനയ്ക്ക് വിധേയനാക്കി. പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് പെണ്‍കുട്ടി നാട്ടിലെത്തി മൊഴി നല്‍കിയത്. സംഭവത്തില്‍ രജീഷ് പോള്‍ എന്നയാള്‍ക്കെതിരെ കഴിഞ്ഞദിവസം പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു.
പെണ്‍കുട്ടി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഒന്നിന് ഫേസ്ബുക്കിലൂടെയാണ് രജീഷ് പോള്‍ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വനിതാകമ്മീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം നടന്നത് പരിയാരം സ്റ്റേഷന് പരിധിയിലെ പിലാത്തറയിലെ വാടകവീട്ടിലായതിനാലാണ് കേസ് പരിയാരം പൊലീസിന് കൈമാറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ