കൊച്ചി: ഇതരസംസ്ഥാനത്തൊഴിലാളിയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മലയാളി തട്ടിയെടുത്തെന്ന് പരാതി.അസം സ്വദേശി സുശീലാണ്
തനിക്ക് ലഭിച്ച 65 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുമായി നിലമ്പൂര്‍ സ്വദേശി മിഖ്ദാദ് കടന്നുവന്ന പരാതിയുമായി രംഗത്തെത്തിയത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡിസംബര്‍ 10ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയില്‍ ആണ് അസം സ്വദേശിയായ സുശീല്‍ എടുത്ത ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചത്. കോട്ടയം അമ്മഞ്ചേരിയിലെ ഐസിഎച്ച് ആശുപത്രിയിലെ ജീവനക്കാരനായ സുശീല്‍ കോട്ടയം നഗരത്തില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.
ഒരേ നമ്പറിലുള്ള 12 ടിക്കറ്റുകള്‍ സുശീല്‍ എടുത്തിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് മാറി പണമാക്കാന്‍ സുശീലിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാലാണ് കാന്റീനില്‍ അപ്പം എത്തിക്കുന്ന നിലമ്പൂര്‍ സ്വദേശി മിഖ്ദാദിന്റെ സഹായം തേടിയത്.
കൊച്ചിയിലെ ബാങ്ക് അക്കൗണ്ടില്‍ ലോട്ടറി ഏല്പിച്ച് പണം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത മിഖ്ദാദ് ലോട്ടറി ടിക്കറ്റുമായി കടന്നുകളയുകയായിരുന്നു.
കബളിപ്പിക്കപ്പെട്ട സുശീല്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്കി. മിഖ്ദാദിന്റെ നമ്പറിലേക്ക് പോലീസ് വിളിച്ചുനോക്കിയെങ്കിലും പ്രതികരിച്ചില്ല. നിലമ്പൂരില്‍ എവിടെയോ മിഖ്ദാദ് ഒളിവില്‍ കഴിയുകയാണ് എന്നാണ് പൊലീസ് നല്കുന്ന വിവരം. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ