കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു; പദ്ധതികള്‍ മുപ്പത് കൊല്ലംവരെ വൈകുന്നത് കുറ്റകരമെന്ന് പ്രധാനമന്ത്രി

വികസന പദ്ധതികള്‍ വൈകുന്നത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു; പദ്ധതികള്‍ മുപ്പത് കൊല്ലംവരെ വൈകുന്നത് കുറ്റകരമെന്ന് പ്രധാനമന്ത്രി

കൊല്ലം: വികസന പദ്ധതികള്‍ വൈകുന്നത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികള്‍ വൈകുന്നതിന്റെ ഭാഗമായി പൊതു പണം നഷ്ടമാകുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പദ്ധതികള്‍ മുപ്പതു വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. ഇത് ജനങ്ങളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആധാരം ടൂറിസം മേഖലയാണ്. ഈ വിസ നടപ്പാക്കിയത് നേട്ടമായി. അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ വികസനത്തിന് പ്രാധാന്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണസഹകരണമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രധാനമന്ത്രി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സ്വാഗതമാശംസിച്ചു. ഗവര്‍ണര്‍ പി സദാശിവം, മന്ത്രിമാരായ കെ രാജു, ജെ മെഴ്‌സിക്കുട്ടിയമ്മ, എംഎല്‍എമാരായ മുകേഷ്, ഒ രാജഗോപാല്‍, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com