പ്രധാനമന്ത്രി മോദി കേരളത്തില്‍; 4.50ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം, 7.15ന് ക്ഷേത്ര ദര്‍ശനം: രാത്രി 8ന് മടക്കം

ഒരുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി
പ്രധാനമന്ത്രി മോദി കേരളത്തില്‍; 4.50ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം, 7.15ന് ക്ഷേത്ര ദര്‍ശനം: രാത്രി 8ന് മടക്കം

തിരുവനന്തപുരം: ഒരുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനവും സ്വദേശി ദര്‍ശന്‍ പദ്ധതി സമര്‍പ്പണവുമാണ് പ്രധാമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍. കൊല്ലത്ത് ബിജെപിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള റാലിയും മോദി ഉദ്ഘാടനം ചെയ്യും. 

വൈകിട്ട് നാലിന് തിരുവനന്തപുരം വ്യേമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം, ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് തിരിച്ചു. 4.50നാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം. ആശ്രാമം മൈതാനത്താണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ പി സദാശിവം, മന്ത്രി ജി സുധാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. 

ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി 7നു തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നു ഡല്‍ഹിയിലേക്കു മടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com