ഇഗ്‌നോ മാതൃകയില്‍ കേരളത്തില്‍ ഓപ്പണ്‍ സര്‍വകലാശാല: കോഴ്‌സുകള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ 

സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്‌സുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലായിരിക്കും
ഇഗ്‌നോ മാതൃകയില്‍ കേരളത്തില്‍ ഓപ്പണ്‍ സര്‍വകലാശാല: കോഴ്‌സുകള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ 

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്‌സുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലായിരിക്കും. സര്‍വകലാശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജെ പ്രഭാഷ് ചുമതലയേറ്റു. ശാസ്ത്ര സാങ്കേതിക മ്യൂസിയം കെട്ടിട സമുച്ചയത്തിലാണ് സ്‌പെഷ്യല്‍ ഓഫീസറുടെ ഓഫീസ്.

അടുത്ത അധ്യായന വര്‍ഷം തന്നെ  ഓപ്പണ്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. സര്‍വകലാശാല നിയമ നിര്‍മാണത്തിന് ആവശ്യമായ ബില്ലിന്റെ കരട് ഉടന്‍ തയ്യാറാകും. മറ്റു സര്‍വകലാശാലകളിലെ വിദൂര പഠന വിഭാഗങ്ങളുടെ സ്ഥിതി പരിശോധിക്കുകയും അധ്യാപകരുടെയും ജീവനക്കാരുടെയും പുനര്‍ വിന്യാസം എങ്ങനെ വേണതെന്നത് അടക്കമുള്ള കാര്യങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പരിശോധിച്ച് സര്‍ക്കാരിനെ അറിയിക്കും. നിലവില്‍ കണ്ണൂര്‍, കോഴിക്കോട്, കേരള, എംജി എന്നിവിടങ്ങളിലുള്ള വിദൂര പഠനവിഭാഗം,െ്രെപവറ്റ് രജിസ്‌ടേഷന്‍ എന്നിവയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവിടെ തുടരാനാകും. എന്നാല്‍ അടുത്ത വര്‍ഷം പുതിയ  പ്രവേശനം ഉണ്ടാകില്ല. നിശ്ചിത നാക് യോഗ്യതയില്ലാത്ത സര്‍വകലാശാലയ്ക്ക് വിദൂര പഠന വിഭാഗം അനുവദിക്കാനാകില്ലെന്ന് നേരത്തെ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമീഷന്‍ (യുജിസി) വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ സര്‍വകലാശാല വരുന്നതോടെ ഈ പ്രതിസന്ധിക്കും പരിഹാരമാകും.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല, ഡോ. അംബേദ്കര്‍ ഓപ്പണ്‍ സര്‍വകലാശാല എന്നിവയുടെ മാതൃകയില്‍ ആരംഭിക്കുന്ന പുതിയ ഓപ്പണ്‍ സര്‍വകലാശാലയില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലായിരിക്കും. രജിസ്‌ട്രേഷന്‍ മുതല്‍ പരീക്ഷാ ഫലപ്രഖ്യാപനംവരെ സമഗ്രവും സമയബന്ധിതവും കുറ്റമറ്റതുമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് സര്‍വകലാശാല രൂപീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ ഉണ്ടാകുക. സര്‍വകലാശാല ആസ്ഥാനം സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com