ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ; ഇതോടെ എനിക്ക് സഹികെട്ടു; എന്റെ ക്ഷമ നശിച്ചു

ഞാന്‍ മൈക്കിന്റെ അടുത്ത് എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ വീണ്ടും ദേഷ്യപ്പെട്ടു. ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു. ഇതോടെ എനിക്ക് സഹികെട്ടു''
ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ; ഇതോടെ എനിക്ക് സഹികെട്ടു; എന്റെ ക്ഷമ നശിച്ചു

മലപ്പുറം: കൊളേജ് ആഘോഷത്തില്‍ അതിഥിയായി എത്തിയ നടന്‍ ഡെയ്ന്‍ ഡേവിസിനെ വേദയില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ വിവാദം തുടരുന്നു.  വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കൊളേജിലെ ഉദ്ഘാടന ചടങ്ങില്‍ ഡ്രസ് കോഡുമായി വിദ്യാര്‍ത്ഥികള്‍ എത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പള്‍ ഉദ്ഘാടനകനെ ഇറക്കി വിടുകയായികുന്നു. 

വേദിയില്‍ എത്തിയ ഡെയ്‌നിനോട് പ്രിന്‍സിപ്പല്‍ ദേഷ്യപ്പെടുകയും, ഇറങ്ങി പോകാനും പറഞ്ഞു. വേദിയില്‍ വച്ച് ഡെയ്ന്‍ ഇങ്ങനെ പറഞ്ഞു, 'എന്നോട് ഇറങ്ങി പോകാനാണ് പറയുന്നത്, ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം'  ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഡെയ്‌നിനോട് ഇറങ്ങിപ്പോകരുതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നതും കേള്‍ക്കാം. വിദ്യാര്‍ഥികള്‍ ക്ഷണിച്ചത് പ്രകാരമാണ് ഡെയ്ന്‍ അവിടെ പോയത്. ഇതെക്കുറിച്ച് ഡെയ്ന്‍ പറയുന്നത് ഇങ്ങനെ.

''മാനേജ്‌മെന്റിന്റെ അറിവോട് കൂടിയാണ് വിദ്യാര്‍ഥികള്‍ എന്നെ വിളിച്ചത്. അങ്ങനെയാണ് അവര്‍ പറഞ്ഞത്. കൊളേജിന്റെ ഗെയ്റ്റില്‍ എത്തിയപ്പോഴാണ് ഡ്രസ് കോഡിനെ സംബന്ധിച്ച പ്രശ്‌നമുണ്ടെന്ന് അറിയുന്നത്. വലിയ പ്രശ്‌നമൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പരിപാടി നടത്തില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍.  വേദിയിലിരുന്ന എന്നോട് ഇറങ്ങിപ്പോകാന്‍ അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വേദയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ രണ്ട് വാക്ക് പറഞ്ഞിട്ട് പോകണമെന്ന് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ഞാന്‍ മൈക്കിന്റെ അടുത്ത് എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ വീണ്ടും ദേഷ്യപ്പെട്ടു. ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു. ഇതോടെ എനിക്ക് സഹികെട്ടു'' ഡെയ്ന്‍ പറഞ്ഞു. 

കോളേജ് പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ വ്യത്യസ്ത തീമുകളില്‍ വസ്ത്രം ധരിക്കാറുണ്ട്. അത് പാടില്ലെന്ന് പ്രിന്‍സിപ്പല്‍ നേരത്തേ  വിലക്കിയിരുന്നു. എന്നാല്‍ കുട്ടികള്‍ അത് കൂട്ടാക്കിയില്ല. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ഥികള്‍ ഡെയ്‌നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ പ്രശ്‌നങ്ങള്‍ വഷളായി. സംഘര്‍ഷം കലശലായതോടെ സംഭവസ്ഥലത്ത് പോലീസ് എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com