ഷാജി പാപ്പനും ഒടിയനും ഒക്കെ ചേര്‍ന്ന് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു; ആഡംബര ബസുകളിലെ ബഹുവര്‍ണ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവ്

വിനോദ സഞ്ചാരബസുകളിലെ സിനിമാ താരങ്ങളുടെ കാരിക്കേച്ചറുകള്‍ മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിറങ്ങി
ഷാജി പാപ്പനും ഒടിയനും ഒക്കെ ചേര്‍ന്ന് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു; ആഡംബര ബസുകളിലെ ബഹുവര്‍ണ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവ്

തൃശൂര്‍: വിനോദ സഞ്ചാരബസുകളിലെ സിനിമാ താരങ്ങളുടെ കാരിക്കേച്ചറുകള്‍ മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിറങ്ങി. ഷാജി പാപ്പന്‍ മുതല്‍ ഒടിയന്‍  മാണിക്യന്‍ വരെ സിനിമ കഥാപാത്രങ്ങളുടേത് ഉള്‍പ്പെടെ കാരിക്കേച്ചറുകളുമായി നിരത്തുകളില്‍ പായുന്നത് നിരവധി ബസുകളാണ്. ഇവയിലെ ബഹുവര്‍ണ ചിത്രങ്ങള്‍  നീക്കം ചെയ്യാനാണ് നിര്‍ദേശം. മറ്റ് െ്രെഡവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വാഹനാപകടങ്ങളിലേക്ക് നയിക്കുന്നതിനാലാണു നടപടി.

പെയിന്റിങ് മാത്രമുണ്ടായിരുന്ന വിനോദ സ!ഞ്ചാര ബസുകളെ 5 വര്‍ഷം മുന്‍പാണ് നവ  ഫാഷന്‍ തരംഗം പിടികൂടിയത്. ആഡംബരം കൂടിയതോടെ ബസുകള്‍ക്കുള്ളില്‍ ലേസര്‍ ഷോകളും കാതടപ്പിക്കുന്ന ജെബിഎല്‍ സൗണ്ട് സിസ്റ്റവുമായി. ഇതിനു നേരത്തെ തന്നെ മോട്ടോര്‍ വാഹനവകുപ്പ് നിയന്ത്രണം കൊണ്ടു വന്നിരുന്നു. തെക്കന്‍ ജില്ലയിലെ ഒരു വിനോദസഞ്ചാര ബസാകട്ടെ പരിഷ്‌കാരം കൂടി ബസില്‍ സാധാരണ ഫ്‌ലോര്‍ മാറ്റി ചില്ലുകൊണ്ടുള്ള ഡാന്‍സ് ഫ്‌ലോര്‍ വരെ സൃഷ്ടിച്ചു വിസ്മയം തീര്‍ത്തിരുന്നു.

സാധാരണപെയിന്റിങിനു പുറത്ത്  സിനിമ താരങ്ങളുടെയും വിവിധ കാര്‍ട്ടൂണ്‍  കഥാപാത്രങ്ങളെയും വരച്ചാണ് ബസുകളില്‍ ആദ്യ മാറ്റങ്ങള്‍ സൃഷ്ടിച്ചത്. പക്ഷേ 2 വര്‍ഷമായി കാരിക്കേച്ചറുകളിലേക്ക് ഇതു  മാറി. കാരിക്കേച്ചറുകളുടെ സ്റ്റിക്കര്‍ ഒട്ടിക്കലാണ് ഇപ്പോള്‍ ബസുകളില്‍ ചെയ്യുന്നത്. ഇതു  പൊളിച്ചുമാറ്റാവുന്നതാണ്.

ബസുകളില്‍ സ്‌കെച്ച് വരച്ച ശേഷം ചെറിയ മെഷിന്‍ ഗണ്‍ പോലുള്ള യന്ത്രത്തിലൂടെയാണ് വരകള്‍. മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ക്കാണ് ബസുകളില്‍  കൂടുതല്‍ പ്രിയം.10,000 മുതല്‍ 25000 വരെയാണ് കാരിക്കേച്ചറുകള്‍  ബസുകളില്‍ തീര്‍ക്കുന്നതിന് ചെലവ്. ഒരു ബസിന്റെ പെയിന്റിങ്ങിന്  1.50 ലക്ഷം രൂപ വരെയാണ് ചെലവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com