വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ? മൂത്ര പരിശോധന നടത്താന്‍ ഒരുങ്ങി കോളെജ് അധികൃതര്‍

പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ കോളേജ് അധികൃതര്‍ നിലപാട് മയപ്പെടുത്തി
വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ? മൂത്ര പരിശോധന നടത്താന്‍ ഒരുങ്ങി കോളെജ് അധികൃതര്‍


കൊച്ചി: വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ മൂത്രപരിശോധന നടത്താന്‍ ഒരുങ്ങിയ കോലഞ്ചെരി മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടി വിവാദത്തില്‍. പരിശോധന നടത്താന്‍ വിദ്യാര്‍ത്ഥികള്‍ സഹകരിക്കണം എന്നാവശ്യപ്പെട്ട്‌ സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ കോളേജ് അധികൃതര്‍ നിലപാട് മയപ്പെടുത്തി. സമ്മതപത്രം നല്‍കിയവരെ മാത്രമേ പരിശോധിക്കൂ എന്നായിരുന്നു പിന്നീടുള്ളള വിശദീകരണം.  

കോളേജ് ഡീന്‍ കെ.കെ ദിവാകറിന്റെ പേരില്‍ ഈ മാസം 17നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി മൂത്രപരിശോധന നടത്തണുന്നതിന്  വിദ്യാര്‍ത്ഥികള്‍ സഹകരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരേ വിദ്യാര്‍ത്ഥിസംഘാടനകള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് കൊളേജ് വിശദീകരണക്കുറിപ്പിറക്കിയത്. 

മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള ബോധവത്കരണ ക്യാംപയിന്‍ എന്ന നിലയിലാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് കോളേജ് വിശദീകരിക്കുന്നു. സമ്മതപത്രം എഴുതി നല്‍കിയവരെ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ എന്നും ആരെയും നിര്‍ബന്ധിക്കില്ലെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com