കൊച്ചി : പ്രമുഖ മാധ്യമപ്രവര്ത്തകന് ഗോപിനാഥ് കൊച്ചാട്ടില്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം രാവിലെ 11.30 ന് എറണാകുളം രവിപുരത്തെ പൊതുശ്മശാനത്തില്‍ നടക്കും. എഴുത്തുകാരിയായിരുന്ന കെ കല്യാണിക്കുട്ടിയമ്മയുടെ മകനാണ്.
ഡല്‍ഹിയിലെ ലിങ്ക് മാസികയില്‍ മധ്യമപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പേട്രിയട്ട്, ഹോങ്കോങ് മോണിങ് പോസ്റ്റ്, ഹോങ്കോങ് സ്റ്റാന്‍ഡാര്‍ഡ്, ഡെക്കാന്‍ ഹെറാള്‍ഡ് , കേരള കൗമുദി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ