വിജയിയായി പ്രഖ്യാപിക്കണമെന്ന് നികേഷ്‌കുമാര്‍; ഹര്‍ജിയില്‍ നോട്ടീസ്; കെഎം ഷാജിയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കും

വിജയിയായി പ്രഖ്യാപിക്കണമെന്ന് നികേഷ്‌കുമാര്‍; ഹര്‍ജിയില്‍ നോട്ടീസ്; കെഎം ഷാജിയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കും
വിജയിയായി പ്രഖ്യാപിക്കണമെന്ന് നികേഷ്‌കുമാര്‍; ഹര്‍ജിയില്‍ നോട്ടീസ്; കെഎം ഷാജിയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കും

ന്യൂഡല്‍ഹി: അഴീക്കോട് തെരഞ്ഞെടുപ്പു കേസില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയച്ചു. കെഎം ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ്. തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷാജി നല്‍കിയ അപ്പീലിനൊപ്പം നികേഷ് കുമാറിന്റെ ഹര്‍ജിയും പരിഗണിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ തെരഞ്ഞെടുപ്പു ഹൈക്കോടതി റദ്ദാക്കിയിരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഇടതു മുന്നണി സ്ഥാനാര്‍ഥി എംവി നികേഷ് കുമാറിന്റെ പരാതിയിലാണ് നടപടി. ഇതിനെതിരെ കെഎം ഷാജി നല്‍കിയ അപ്പീല്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്.

കെഎം ഷാജിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണം ശരിവച്ച ഹൈക്കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയെങ്കിലും വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ്‌കുമാറിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com