ജനവികാരം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കില്ല, അടിത്തട്ടിൽ സംഘടന വേണമെന്ന് എകെ ആന്റണി

ജനവികാരം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കില്ല, അടിത്തട്ടിൽ സംഘടന വേണമെന്ന് എകെ ആന്റണി

ഏതാനും മാസങ്ങൾ കഴിഞ്ഞാൽ ഡൽഹിയിൽ ഭരണമാറ്റമുണ്ടാകുമെന്നും നിലവിലെ ജനവികാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായിക്കും എതിരാണെന്നും കോൺ​ഗ്രസ് നേതാവ് എകെ ആന്റണി

കൊച്ചി: ഏതാനും മാസങ്ങൾ കഴിഞ്ഞാൽ ഡൽഹിയിൽ ഭരണമാറ്റമുണ്ടാകുമെന്നും നിലവിലെ ജനവികാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായിക്കും എതിരാണെന്നും കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. എന്നാൽ സർക്കാരിനെതിരായ ജന വികാരം കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് വിജയിക്കില്ലെന്നും ആന്റണി പറഞ്ഞു. കൊച്ചിൽ രാഹുൽ ​ഗാന്ധി പങ്കെടുത്ത കോൺ​ഗ്രസ് സമ്മേളനത്തിൽ സംസാരിക്കവേയാണ് ആന്റണിയുടെ അഭിപ്രായപ്രകടനങ്ങൾ.

കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മോദിയേയും പിണറായിയേയും പാഠം പഠിപ്പിക്കാൻ ആ​ഗ്രഹിക്കുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠമുൾക്കൊള്ളണം. അടിത്തട്ടിൽ സംഘടന വേണം. ഇല്ലെങ്കിൽ ജയിക്കില്ല. ജനങ്ങളുമായി ബന്ധമുള്ള നേതാക്കൾ വേണമെന്നും ആന്റണി വ്യക്തമാക്കി. 

നരേന്ദ്ര മോദിയെ അടിയറവ് പറയിക്കാൻ കരുത്തുള്ള നേതാവയി രാഹുൽ ​ഗാന്ധി വളർന്നിരിക്കുന്നുവെന്ന് രാജ്യത്തെ എല്ലാവർക്കും ബോധ്യം വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com