'സാഹോദര്യ ജാഥ'യുമായി വന്ന ഫ്രറ്റേണിറ്റിക്കാരെ മഹാരാജാസില്‍ കയറ്റാതെ എസ്എഫ്‌ഐ; സംഘര്‍ഷം, അറസ്റ്റ്‌

ജാഥ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍  തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്
'സാഹോദര്യ ജാഥ'യുമായി വന്ന ഫ്രറ്റേണിറ്റിക്കാരെ മഹാരാജാസില്‍ കയറ്റാതെ എസ്എഫ്‌ഐ; സംഘര്‍ഷം, അറസ്റ്റ്‌

കൊച്ചി: ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ 'സാഹോദര്യ ജാഥ' എറണാകുളം മഹാരാജാസ് കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷം. ജാഥ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍  തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ബലം പ്രയോഗിച്ച് കാമ്പസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഗതാഗതം തടസപ്പെടുത്തിയതിന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

'സാഹോദര്യത്തിന്റെ രാഷ്ട്രീയ ജാഥ' എന്ന പേരിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ജാഥ സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ പര്യടനത്തിനിടെ ജാഥ മഹാരാജാസ് കോളജില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. ക്യാമ്പസിലില്ലാത്ത സംഘടനയുടെ പ്രകടനം ക്യാമ്പസിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ നിലപാട് എടുത്തതോടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. 

ഇതിനിടെ പ്രവര്‍ത്തകര്‍ അതിക്രമിച്ച് ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com