തിരുവനന്തപുരം: ഇരുചക്ര യാത്രക്കാർക്കും കാർ യാത്രികർക്കുമുള്ള സുപ്രീം കോടതി വിധി സംസ്ഥാനത്ത് കർശനമാക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്ന രണ്ടുവ്യക്തികൾക്കും ഹെൽമെറ്റ് നിർബന്ധമാണെന്നതും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാണെന്നുമുള്ള കോടതി വിധി നടപ്പാക്കാനാണ് ഗതാഗത സെക്രട്ടറിയുടെ നിർദേശം. ഇത് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ ഐഎഎസ് ഗതാഗത കമ്മീഷണര്‍ക്ക് കത്തയച്ചു.
എല്ലാ ബൈക്ക്- കാര്‍ യാത്രക്കാരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്ത് ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിലെ അപാകതയും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ