12,000 രൂപയ്ക്ക് ഡ്യൂക്ക്, ബുളളറ്റ്; തട്ടിപ്പ് സംഘം വ്യാപകം, പണം നഷ്ടപ്പെട്ട് ബൈക്ക് പ്രേമികൾ 

വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട ത​ട്ടി​പ്പി​ൽ നി​ര​വ​ധി​പേ​ർ​ക്ക്​ പ​ണം ന​ഷ്​​ട​മാ​യി
12,000 രൂപയ്ക്ക് ഡ്യൂക്ക്, ബുളളറ്റ്; തട്ടിപ്പ് സംഘം വ്യാപകം, പണം നഷ്ടപ്പെട്ട് ബൈക്ക് പ്രേമികൾ 

കൊച്ചി: വിലകൂടിയ ബൈക്കുകൾ വാ​ഗ്ദാനം ചെയ്ത് വൻ മണിചെയിൻ തട്ടിപ്പ്. വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട ത​ട്ടി​പ്പി​ൽ നി​ര​വ​ധി​പേ​ർ​ക്ക്​ പ​ണം ന​ഷ്​​ട​മാ​യി. 

അം​ഗമാകാൻ 12000 രൂപ നൽകിയവരാണ് തട്ടിപ്പിന് ഇരയായത്. തു​ട​ർ​ന്ന്​ 12,000 വീ​തം വാ​ങ്ങി അ​ഞ്ചു​പേ​രെ ​ക​ണ്ണി​ക​ളാ​ക്ക​ണം. ക​ണ്ണി 30 ലെ​ത്തു​മ്പോൾ ആ​ദ്യ​ത്തെ​യാ​ൾ​ക്ക്​ വി​ല​കൂ​ടി​യ കെ.​ടി.​എം ഡ്യൂ​ക്ക്, ​റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്​ ക്ലാ​സി​ക്​ അ​ട​ക്കം നാ​ലു ബൈ​ക്കു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന്​ ലഭിക്കുമെന്നായിരുന്നു വാ​ഗ്​​ദാ​നം. ബംഗലൂരു
കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​മ്പ​നി ‘ബൈ​ക്ക്​ പ്രേ​മി​ക​ൾ​ക്കാ​യി സു​വ​ർ​ണാ​വ​സ​രം’  എ​ന്ന പേ​രി​ൽ  പോ​സ്​​റ്റ​റും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 

ഇ​ഷ്​​ട ബൈ​ക്ക്​ സ്വ​ന്ത​മാ​ക്കാ​ൻ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ണി​ക​ളാ​യി. ഫേ​സ്​​ബു​ക്ക്, വാ​ട്​​സ്ആ​പ്പ്​ എ​ന്നി​വ​യി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ചാ​ര​ണം. വേ​ഗ​ത്തി​ൽ ചേ​ർ​ക്കു​ന്ന​വ​ർ​ക്ക്​ 30 ക​ണ്ണി​ക​ൾ ആ​കും​മു​മ്പ്​ ബോ​ണ​സാ​യി ബൈ​ക്ക്​ ന​ൽ​കു​മെ​ന്നും​ പോ​സ്​​റ്റു​ക​ളി​ൽ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച്​ ചി​ല​ർ​ക്ക്​​  ബൈ​ക്ക്​ ന​ൽ​കി. ഫി​നാ​ൻ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ ആ​ദ്യ​ഗ​ഡു ക​മ്പ​നി ഷോ​റൂ​മി​ന്​ ന​ൽ​കി. പി​ന്നീ​ട്​​ മു​ട​ങ്ങി. പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​ട്ടും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. വാ​യ്​​പ​ക്കാ​യി സ്വ​ന്തം രേ​ഖ​ക​ളാ​ണ്​ പ​ല​രും ന​ൽ​കി​യ​ത്. ഇ​വ​ർ കു​ടു​ങ്ങി. ചി​ല​ർ സ്വ​ന്തം നി​ല​യി​ൽ ഗ​ഡു​ക്ക​ൾ അ​ട​ച്ചു.

കു​ടി​ശ്ശി​ക വ​ർ​ധി​ച്ച​തോ​ടെ ഫി​നാ​ൻ​സ്​ ക​മ്പ​നി​ക​ൾ പ​ല​രു​ടെ​യും ബൈ​ക്കു​ക​ൾ തി​രി​ച്ചെ​ടു​ത്ത​താ​യും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​റ​ഞ്ഞു.ക​ണ്ണി​ക​ൾ മു​റി​ഞ്ഞാ​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ​ണം തി​രി​കെ​ത്ത​രു​മെ​ന്നും ക​മ്പ​നി പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ.  മി​ക്ക​വ​ർ​ക്കും തി​രി​കെ ല​ഭി​ച്ചി​ല്ല.​പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ നൂ​റു​ക​ണ​ക്കി​ന്​ പേ​രാ​ണ്​ കെ​ണി​യി​ൽ വീ​ണ​ത്.

നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക്​ ​ചെക്ക്​ ന​ൽ​കി​യെങ്കിലും  മ​ട​ങ്ങി. വി​ളി​ച്ചാ​ൽ ഫോ​ൺ എ​ടു​ക്കാ​താ​യി. വീ​ട്ടി​ൽ അ​റി​യി​ക്കാ​തെ പ​ണം ന​ൽ​കി​യ​വ​രാ​ണ്​ ഏ​റെ. പാ​ർ​ട്ട്​​ടൈ​മാ​യി ജോ​ലി​ക്കു​പോ​യി പ​ണം ന​ൽ​കി​യ​വ​രു​മു​ണ്ട്. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ പ​ണം ന​ഷ്​​ട​മാ​യ​ത്. പൊ​ലീ​സി​ൽ​ പ​രാ​തി ന​ൽ​കാ​നും​ ഇ​ര​യാ​യ​വ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com