തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിക്ക് പോകുന്ന തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) നാളെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. 21-ാം തിയതിയിലെ ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് (12626) നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.
വാഞ്ചി മണിയാച്ചി– തിരുനെൽവേലി റെയിൽവേ സ്റ്റേഷനുകൾക്കിടെ പാലം പണി നടക്കുന്നതിന്റെ ഭാഗമായി ഈ മാസം 20 മുതൽ 23വരെ ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.
താംബരം – നാഗർകോവിൽ അന്ത്യോദയ എക്സ്പ്രസ് (16191) കോവിൽപട്ടിക്കും നാഗർകോവിലിനുമിടയിൽ ഈ ദിവസങ്ങളിൽ സർവീസ് നടത്തില്ല. നാഗർകോവിൽ – താംബരം അന്ത്യോദയ എക്സ്പ്രസ് (16192) കോവിൽപട്ടിയിൽ നിന്നാകും പുറപ്പെടുക. തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് (22627) വാഞ്ചി മണിയാച്ചിക്കും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തില്ല. തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് (22628) വാഞ്ചിയിൽ നിന്നാകും സർവീസ് നടത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ