സ്വര്‍ണം 50 പവനില്‍ കൂടാന്‍ പാടില്ല; സദ്യ വേണ്ട, ലഘുഭക്ഷണം മതി: ആഢംബര വിവാഹങ്ങള്‍ ഒഴിവാക്കാന്‍ നടപടിയുമായി എന്‍എസ്എസ് കരയോഗം

ആഢംബര വിവാഹങ്ങളും ധൂര്‍ത്തും ഒഴിവാക്കണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിര്‍ദേശം ഏറ്റെടുത്ത് ഒരു കരയോഗം
സ്വര്‍ണം 50 പവനില്‍ കൂടാന്‍ പാടില്ല; സദ്യ വേണ്ട, ലഘുഭക്ഷണം മതി: ആഢംബര വിവാഹങ്ങള്‍ ഒഴിവാക്കാന്‍ നടപടിയുമായി എന്‍എസ്എസ് കരയോഗം


ഢംബര വിവാഹങ്ങളും ധൂര്‍ത്തും ഒഴിവാക്കണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിര്‍ദേശം ഏറ്റെടുത്ത് ഒരു കരയോഗം. പുല്ലാട് 1429ാം നമ്പര്‍ ദേവി വിലാസം കരയോഗമാണ് ആഢംബര വിവാഹങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 
വിശേഷാല്‍ പൊതുയോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്. 


മോതിരക്കല്യാണം ആവശ്യമായി വരുമ്പോള്‍ അത് വരന്റെ വീട്ടില്‍ നടത്തണമെന്ന ആവശ്യം എന്‍എസ്എസ് നേതൃത്വത്തിന്റെ മുന്‍പില്‍ വയ്ക്കാനും പൊതുയോഗം തീരുമാനിച്ചു. താഴെ പറയുന്നവയാണ് പ്രധാന തീരുമാനങ്ങള്‍:

വിവാഹ നിശ്ചയം മിനി വിവാഹമായി മാറുന്നത് ഒഴിവാക്കും.

വിവാഹ നിശ്ചയം സ്വന്തം ഭവനത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ നടത്തും.

ഇരുപക്ഷത്തുനിന്ന് 50 പേരെ മാത്രം പങ്കെടുപ്പിച്ചാല്‍ മതി.

പ്രത്യേക സാഹചര്യത്തില്‍ ക്ഷണിക്കപ്പെടേണ്ട ആളുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വന്നാല്‍ 100ല്‍ കൂടരുത്.

വിവാഹനിശ്ചയം ഉച്ചയ്ക്ക് 12ന് മുന്‍പ് പൂര്‍ത്തിയാക്കും.

ഉച്ചയ്ക്കുള്ള സദ്യ ഒഴിവാക്കി ലഘുഭക്ഷണം നല്‍കണം.

വിവാഹത്തലേന്ന് വധുവരന്മാരുടെ ഗൃഹങ്ങളില്‍ നടത്തുന്ന വിരുന്ന് സല്‍കാരങ്ങള്‍ ഒഴിവാക്കും.

തലേദിവസത്തെ സന്ദര്‍ശകര്‍ക്ക് ചായ സല്‍ക്കാരം മാത്രം.

വിവാഹ ദിവസം വൈകുന്നേരമുള്ള അടുക്കള കാണല്‍ ചടങ്ങ് ഇനി മുതല്‍ ഇല്ല.

കല്യാണത്തിന് ശേഷം സൗകര്യപ്രദമായ സമയത്ത് 10 പേരടങ്ങുന്ന ബന്ധുക്കള്‍ വരന്റെ ഗൃഹം സന്ദര്‍ശിക്കുക.

സ്വര്‍ണം സാമ്പത്തികം അനുസരിച്ച് മാത്രം. എന്നാല്‍ 50 പവനില്‍ കൂടാന്‍ പാടില്ല.

കല്യാണ വസ്ത്രത്തിന്റെ വിലയില്‍ മിതത്വം പാലിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com