'നിങ്ങളുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ല'; അടൂരിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം

ഛിദ്രശക്തികളുടെ അജണ്ട കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
'നിങ്ങളുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ല'; അടൂരിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: ഛിദ്രശക്തികളുടെ അജണ്ട കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിനെത്തുടര്‍ന്ന് ഭീഷണി നേരിടുന്ന അടൂരിന് കേരളത്തിന്റെ സര്‍വ പിന്തുണയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അടൂരിനെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ആരേയും ഭയമില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമായിരുന്നു അടൂരിന്റെ മറുപടി.

'ഈ പ്രശ്‌നം വന്നപ്പോള്‍ തന്നെ കേരളം ഒറ്റക്കെട്ടായി അടൂരിന് പിന്നില്‍ അണിനിരന്നത് കണ്ടതാണ്. ഈ ചിദ്രശക്തികളോട് അത് മാത്രമേ ചൂണ്ടിക്കാണിക്കാനുളളൂ. നിങ്ങളുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ല.'- മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജയ് ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി മാറിയെന്ന് ഓര്‍മ്മിപ്പിച്ച് 48 സിനിമ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചത് വിവാദമായിരുന്നു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. തനിക്കിനി അവാര്‍ഡൊന്നും കിട്ടാനില്ലെന്നും വേണമെങ്കില്‍ വല്ല ജിലേബിയും അയച്ചുതരട്ടേയെന്നുമായിരുന്നു അടൂരിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com