ചാലക്കുടി: വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്തിനെതിരെയാണ് പ്രതിഷേധം. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സ്ത്രീത്വത്തെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിന് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നാണ് ഡിവൈഎഫ്ഐ.യുടെ നിലപാട്. കഴിഞ്ഞ ബുധനാഴ്ചയാണ് കാടുകുറ്റിയിലെ സാമൂഹികപ്രവര്‍ത്തകരുടെ 'മിണ്ടാനും പറയാനും' വാട്സ്ആപ്പ് ഗ്രൂപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്ലീല വീഡിയോ പങ്കുവെച്ചത്.
സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റുമായി അടുത്തവൃത്തങ്ങൾ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ