ഇന്ന് കര്‍ക്കടക വാവ്: ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
ഇന്ന് കര്‍ക്കടക വാവ്: ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

കൊച്ചി: ഇന്ന് കര്‍ക്കടകവാവ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ വാവുബലി ചടങ്ങുകള്‍ ആരംഭിച്ചു. പല ക്ഷേത്രങ്ങളിലും ബലിയിടാനെത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

ആലുവ മണപ്പുറത്തും പുലര്‍ച്ചെയോടെ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മുങ്ങല്‍വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഒരേസമയം 1500ലേറെ പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സംവിധാനങ്ങളാണ് തിരുന്നാവായയില്‍ ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചവരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നീളും. 

തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ 2.30ഓടെ തന്നെ ഇവിടങ്ങളില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com