കേന്ദ്രമന്ത്രി മുരളീധരന് വധഭീഷണി : എക്‌സൈസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കേന്ദ്രമന്ത്രി മുരളീധരന് വധഭീഷണി : എക്‌സൈസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് കേന്ദ്രമന്ത്രി മുരളീധരനെതിരെയുള്ള ഭീഷണി സന്ദേശം ലഭിച്ചത്

കോഴിക്കോട് : കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ബാദല്‍ (33) ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് കൊളത്തറ സ്വദേശിയാണ് ഇയാള്‍. ബാദലിനെ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. 

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് കേന്ദ്രമന്ത്രി മുരളീധരനെതിരെയുള്ള വധഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം മുഴക്കിയ യുവാവിന് സിം കാര്‍ഡ് എടുത്തു നല്‍കിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com