'ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടില്ല' ; ഭൂമി, വ്യാജരേഖ കേസുകളില്‍ ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി

വ്യാജരേഖകേസില്‍ പൊലീസ് ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ അന്വേഷണം തുടരണം. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം
'ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടില്ല' ; ഭൂമി, വ്യാജരേഖ കേസുകളില്‍ ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി

കൊച്ചി : സിറോ മലബാര്‍ സഭ ഭൂമി ഇടപാട്, വ്യാജരേഖ കേസുകളില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി. ഭൂമി ഇടപാടില്‍ ആരോപിക്കപ്പെടുന്നതുപോലെ അഴിമതി നടന്നിട്ടില്ല. വ്യാജരേഖ കേസില്‍ പൊലീസ് ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ അന്വേഷണം തുടരണം. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. 

സഭയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും മെത്രാന്‍ സമിതി സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും. 

അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ വേണ്ട നടപടികളും സംവിധാനങ്ങളും കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തില്‍ പൂര്‍ത്തിയായതായും വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com