സ്വയംഭോഗം ചെയ്തവരുടെയും  ബ്ലൂ ഫിലിം കണ്ടിട്ടുള്ളവരുടെയും കുട്ടികള്‍ക്ക് ഓട്ടിസം വരുമെന്ന് വൈദികന്‍ ; ഈ കുരുന്നുകള്‍ മൃഗതുല്യര്‍, പ്രതിഷേധം, വൈദികനുള്ള ക്ഷണം അയര്‍ലന്‍ഡ് റദ്ദാക്കി

പ്രതിഷേധം ശക്തമായതോടെ, ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയമണ്ട് മാര്‍ട്ടിന്‍ ഫാദര്‍ ഡൊമിനികിന്റെ സന്ദര്‍ശന ക്ഷണം റദ്ദാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു
സ്വയംഭോഗം ചെയ്തവരുടെയും  ബ്ലൂ ഫിലിം കണ്ടിട്ടുള്ളവരുടെയും കുട്ടികള്‍ക്ക് ഓട്ടിസം വരുമെന്ന് വൈദികന്‍ ; ഈ കുരുന്നുകള്‍ മൃഗതുല്യര്‍, പ്രതിഷേധം, വൈദികനുള്ള ക്ഷണം അയര്‍ലന്‍ഡ് റദ്ദാക്കി


ഡബ്ലിന്‍ : ഓട്ടിസം ബാധിച്ച കുട്ടികളെ അപമാനിച്ച കത്തോലിക്ക വൈദികന്‍ ഫാദര്‍ ഡൗമിനിക് വളമനാലിന് രാജ്യം സന്ദര്‍ശിക്കാനുള്ള ക്ഷണം അയര്‍ലന്‍ഡ് റദ്ദാക്കി. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്ന് ഫാദര്‍ ഡൊമിനിക് ആക്ഷേപിച്ചിരുന്നു. ആ കുരുന്നുകള്‍ മൃഗങ്ങളെപ്പോലെയാണ്, കാരണം മൃഗങ്ങള്‍ക്ക് സംസാരശേഷി ഇല്ലല്ലോ എന്നാണ് പറഞ്ഞത്. ഓട്ടിസം ഉള്ള കുട്ടികളുടെ മാതാപിതാക്കളെയും മൃഗങ്ങള്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ ഫാദര്‍ ഡൊമിനികിന്റെ പ്രസംഗം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വൈദികനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് ചെയിഞ്ച് ഡോട്ട് ഒആര്‍ജി (Change.Org) എന്ന പേരില്‍ ഓണ്‍ലൈനില്‍ പരാതി സ്വീകരിക്കലും ആരംഭിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ഫാദര്‍ ഡൊമിനിക് ഡബ്ലിന്‍ സന്ദര്‍ശിക്കാനിരിക്കെയായിരുന്നു പ്രതിഷേധം ശക്തമായത്. 

പ്രതിഷേധം ശക്തമായതോടെ, ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയമണ്ട് മാര്‍ട്ടിന്‍ ഫാദര്‍ ഡൊമിനികിന്റെ സന്ദര്‍ശന ക്ഷണം റദ്ദാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓട്ടിസം ഉണ്ടാകാനുള്ള കാരണങ്ങളായി ഫാദര്‍ ഡൊമിനിക് വളമനാല്‍ പറഞ്ഞത് ഇപ്രകാരമാണ്. സ്വയംഭോഗം ചെയ്തിരുന്നവര്‍, മദ്യപിച്ചിരുന്നവര്‍, പുകവലിച്ചിരുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, സ്വവര്‍ഗരതി, ബ്ലൂഫിലിം കണ്ടിട്ടുള്ളവര്‍... ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഓട്ടിസം വരും എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇങ്ങനെയൊക്കെ ജീവിക്കുന്നവര്‍ക്ക് വിശുദ്ധി നഷ്ടപ്പെടും. ഇവരുടെ ഉള്ളില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടാകില്ല. ഇതോടെ ഇവര്‍ മൃഗതുല്യരായിത്തീരും. ഇവര്‍ക്കുണ്ടാകുന്ന കുട്ടികളും, ഇത്തരം രോഗബാധയെത്തുടര്‍ന്ന് മൃഗതുല്യരായിത്തീരുമെന്നും ഫാദര്‍ ഡൊമിനിക് വളമനാല്‍ അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com