മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്ന് പിന്‍മാറണം; ജിപിഎസ് ഘടിപ്പിക്കാന്‍ സാവകാശം അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവാകാശം അനുവദിക്കുമെന്ന് ഗതാഗതമന്ത്രി
മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്ന് പിന്‍മാറണം; ജിപിഎസ് ഘടിപ്പിക്കാന്‍ സാവകാശം അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ജൂണ്‍ 18 നു മോട്ടോര്‍ വാഹനസംരക്ഷണ സമിതി സംസ്ഥാനത്തു പ്രഖ്യാപിച്ച മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവാകാശം അനുവദിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. 

വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ജിപിഎസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമാണെന്നാണ് മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com