സി ദിവാകരനെ സ്ഥാനാര്‍ഥിയാക്കിയത് ശശി തരൂരിനെ ജയിപ്പിക്കാന്‍: കെ സുരേന്ദ്രന്
തിരുവനന്തപുരം; തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് ശശി തരൂരിനെ ജയിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. തരൂരിനു വോട്ടു മറിക്കാനുള്ള കച്ചവടത്തിന്റെ തുടക്കമാണ് ഇതെന്ന് സുരേന്ദ്രന് പറഞ്ഞു. പരിവര്‍ത്തന്‍ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു മറിച്ചതിന് നടപടി നേരിട്ടയാളാണ് സി ദിവാകരന്. അങ്ങനെയൊരു ആളെത്തന്നെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെ ജയിപ്പിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. വോട്ടുമറിക്കുന്നതിനുള്ള കച്ചവടത്തിന്റെ തുടക്കമാണ് ഇത്- സുരേന്ദ്രന് പറഞ്ഞു.
ശബരമല വിശ്വാസികളെ ആക്ഷേപിച്ചയാളാണ് ശശി തരൂരെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് സ്ഥാനാര്‍ഥിയാവുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എതിരാളികള്‍ക്കിടയില്‍ പരിഭ്രാന്തിയായെന്ന് ചടങ്ങില്‍ സംസാരിച്ച ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ