പുറത്ത് പോകണം , ഇല്ലെങ്കില്‍ പുറത്താക്കും ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്‌ വീണ്ടും സഭയുടെ നോട്ടീസ്‌

ഏപ്രില്‍ 16 വരെയാണ് സിസ്റ്ററിന് സ്വയം പുറത്ത് പോകാനായി സഭ അനുവദിച്ച സമയം. എന്നാല്‍ സംന്യാസം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും സഭയുടെ നടപടി ഖേദകരമാണെന്നും സിസ്റ്റര്‍ ലൂസി
പുറത്ത് പോകണം , ഇല്ലെങ്കില്‍ പുറത്താക്കും ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്‌ വീണ്ടും സഭയുടെ നോട്ടീസ്‌

ബത്തേരി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം. സഭയില്‍ നിന്ന് പുറത്ത് പോകണമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നുമാണ് സിസ്റ്ററിന് നല്‍കിയ മുന്നറിയിപ്പ്.

കാനന്‍ നിയമപ്രകാരം ഒരു കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ ലംഘിച്ചുവെന്നാണ് പ്രധാനകാരണമായി നോട്ടീസില്‍ പറയുന്നത്. ശമ്പളം സഭയ്ക്ക് നല്‍കാതിരിക്കുന്നതും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും കാര്‍ വാങ്ങിയതുമെല്ലാം നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഏപ്രില്‍ 16 വരെയാണ് സിസ്റ്ററിന് സ്വയം പുറത്ത് പോകാനായി സഭ അനുവദിച്ച സമയം. എന്നാല്‍ സംന്യാസം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും സഭയുടെ നടപടി ഖേദകരമാണെന്നും സിസ്റ്റര്‍ ലൂസി പറയുന്നു. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തത് ചോദ്യം ചെയ്തും മുന്‍പും സിസ്റ്ററിന് സഭ നോട്ടീസ് അയയ്ക്കുകയും സഭാചുമതലകളില്‍ നിന്ന് വിലക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com