ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്: ആദ്യദിനം അറസ്റ്റിലായത് 422 പേര്‍

വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ബോള്‍ട്ട്  പരിശോധനകള്‍ തുടരുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ അറിയിച്ചു.
ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്: ആദ്യദിനം അറസ്റ്റിലായത് 422 പേര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വേരുറപ്പിച്ച് ഗുണ്ടകളെയും മയക്കുമരുന്ന് മാഫിയകളേയും പിടികൂടുന്നതിന് വേണ്ടി സിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ടില്‍ ആദ്യദിനം അറസ്റ്റിലായത് 422 പേര്‍. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ഓപ്പറേഷന്‍ ബോള്‍ട്ട് പുരോഗമിക്കുന്നത്. നഗരത്തിലെ വിവിധയിടങ്ങളിലായി 241 റെയ്ഡാണ് നടത്തിയത്.

പൊലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും, വാറണ്ട് കേസിലെ പ്രതികളായ 68 പേരെയും സിറ്റി പൊലീസിന് കീഴിലെ 41 സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി അറസ്റ്റ് ഇതുവരെ ചെയ്തു. 1250 ഓളം വാഹനങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. രാത്രി വൈകിയും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ അറസ്റ്റ് ചെയ്തത്.

പരസ്യമായി മദ്യപാനം നടത്തുക, പരസ്യമായി കഞ്ചാവ് ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുന്നവരുള്‍പ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘങ്ങളായി ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നവര്‍, ഈ സംഘങ്ങള്‍ ഒത്തു ചേരുന്ന സ്ഥിരം ഇടങ്ങള്‍ എന്നിവയും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദമാക്കി. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ബോള്‍ട്ട്  പരിശോധനകള്‍ തുടരുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com