പ്രചാരണത്തിനു ചൂടു പിടിക്കുമ്പോള്‍ തിരക്കേറുന്നത് മമ്മൂട്ടിക്ക്!;  അമ്പരന്ന് ആരാധകര്‍ 

പ്രചാരണത്തിനു ചൂടു പിടിക്കുമ്പോള്‍ തിരക്കേറുന്നത് മമ്മൂട്ടിക്ക്!;  അമ്പരന്ന് ആരാധകര്‍ 
പ്രചാരണത്തിനു ചൂടു പിടിക്കുമ്പോള്‍ തിരക്കേറുന്നത് മമ്മൂട്ടിക്ക്!;  അമ്പരന്ന് ആരാധകര്‍ 

കൊച്ചി: തെരഞ്ഞെടുപ്പു രംഗത്തില്ലെങ്കിലും പ്രചാരണം ശക്തിപ്പെടുന്തോറും തിരക്കു കൂടുന്നത് നടന്‍ മമ്മൂട്ടിക്കാണ്. മുന്നണി ഭേദമില്ലാതെ സ്ഥാനാര്‍ഥികള്‍ മമ്മുട്ടിയെ കാണാനെത്തുന്നതിന്റെ അമ്പരപ്പിലാണ് മെഗാ താരത്തിന്റെ ആരാധകര്‍. 

എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി പി രാജീവ് പ്രചാരണം തുടങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ മമ്മുട്ടിയെ കാണാനെത്തി. മമ്മുട്ടിയെ കാണാനെത്തിയ വിഡിയോ രാജീവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരം എല്ലാവരും ഉപയോഗിക്കണം, വോട്ടു ചെയ്യുക എന്നതാണ് പ്രധാനകാര്യം എന്നാണ് രാജീവിന്റെ സന്ദര്‍ശനത്തില്‍ മമ്മുട്ടി പറഞ്ഞത്. രാജീവ് തന്റെ സുഹൃത്താണെന്നും വിജയാശംസകള്‍ നേരുന്നതായും മമ്മൂട്ടി പറഞ്ഞു. 

രാജീവിന് മമ്മുട്ടി വിജയാശംസ നേര്‍ന്ന വിഡിയോ വലിയ തോതില്‍ പ്രചരിക്കപ്പെട്ടു. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഇതു ഷെയര്‍ ചെയ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍ മമ്മുട്ടിയെ കാണാനെത്തിയത്.

മമ്മുട്ടിയെ സന്ദര്‍ശിച്ച ടിഎന്‍ പ്രതാപന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ്  താരത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. ഈ ചടങ്ങിലും മമ്മുട്ടി കാര്യമായി രാഷ്ട്രീയമൊന്നും പറഞ്ഞില്ല. എന്നാല്‍ മമ്മുട്ടിയെ കണ്ടത് ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രതാപന്‍ താന്‍ ജയിച്ചുകാണണമെന്ന ആഗ്രഹം മമ്മുട്ടി പ്രകടിപ്പിച്ചതായി എഴുതിയത് വിവാദമുണ്ടാക്കി. മമ്മുട്ടി പറയാത്തത് എഴുതിയെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ പ്രതാപന്‍ പോസ്റ്റ് തിരുത്തി.

പ്രചാരണം ചൂടൂപിടിക്കുന്നതിനിടെ മമ്മുട്ടിയെ കാണാന്‍ ഇനിയും സ്ഥാനാര്‍ഥികള്‍ എത്തുമെന്നാണ് സൂചനകള്‍. കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന്‍ ഇന്നു മമ്മുട്ടിയെ കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു  പ്രചാരണത്തില്‍ മമ്മുട്ടിക്കു തിരക്കേറുന്നതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com