'വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയില്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല!'

സീറ്റിനു വേണ്ടി എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വമ്പിച്ച കടിപിടി നടന്നു. ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ നിന്ന് പറന്നുവന്നു; രമേശ് ചെന്നിത്തല ദല്‍ഹിയില്‍ നിന്ന് പിണങ്ങിപ്പോയി. 
'വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയില്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല!'

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, മണ്ഡലത്തില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് ജയിക്കുമെന്ന അജയ് തറയിലെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയില്‍ പറഞ്ഞപ്പോള്‍ നമ്മളാരും ഇത്രയും കരുതിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ പരിഹസിച്ചു. 

ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, വിവി പ്രകാശ് എന്നിങ്ങനെ ഏതാനും ലോക്കല്‍ നേതാക്കളേ ആ സമയത്ത് കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും പരിഗണനയില്‍ ഉണ്ടായിരുന്നുള്ളൂ. സീറ്റിനു വേണ്ടി എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വമ്പിച്ച കടിപിടി നടന്നു. ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ നിന്ന് പറന്നുവന്നു; രമേശ് ചെന്നിത്തല ദല്‍ഹിയില്‍ നിന്ന് പിണങ്ങിപ്പോയി. ഒടുവില്‍ ടി സിദ്ദിഖിന്റെ പേര് സര്‍വ സമ്മതമായി അംഗീകരിച്ചു.

സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണം തുടങ്ങി. മതിലെഴുത്ത് പകുതിയായി. പോസ്റ്ററിന്റെ അച്ചടി ശിവകാശിയില്‍ തകൃതിയായി നടക്കുന്നു.അപ്പോഴാണ് രാഹുല്‍ജിക്കു വീണ്ടുവിചാരം ഉണ്ടായത്. അമേതിക്കു പുറമെ ദക്ഷിണേന്ത്യയില്‍ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണം. വയനാടാണെങ്കില്‍ ഉത്തമം.പാവം സിദ്ദിഖ്. നേതാവിനു വേണ്ടി 'സന്തോഷ സമേതം' പിന്‍മാറി. രാഹുലിന്റെ മഹാമനസ്‌കതയെ കോണ്‍ഗ്രസ് നേതാക്കളും മനോരമാദി മാധ്യമങ്ങളും നിതരാം പ്രശംസിക്കുന്നു. കേരളത്തിനുളള അംഗീകാരം!- ജയശങ്കര്‍ ഫെയസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com