കാറിനു മുകളിൽ വച്ചു മറന്ന ബാ​ഗ് വഴിയിൽ തെറിച്ചുവീണു; 50,000 രൂപയടങ്ങിയ ബാഗ് തിരികെ ലഭിച്ചത് കോളേജ് വിദ്യാർഥികളുടെ സത്യസന്ധതയിൽ

പണവും ആധാർ കാർഡുൾപ്പെടെയുള്ള രേഖകളും അടങ്ങിയ ബാ​ഗാണ് വിദ്യാർഥികൾ മടക്കി നൽകിയത്
കാറിനു മുകളിൽ വച്ചു മറന്ന ബാ​ഗ് വഴിയിൽ തെറിച്ചുവീണു; 50,000 രൂപയടങ്ങിയ ബാഗ് തിരികെ ലഭിച്ചത് കോളേജ് വിദ്യാർഥികളുടെ സത്യസന്ധതയിൽ

പൊൻകുന്നം: കാർയാത്രക്കിടെ വഴിയിൽ തെറിച്ചുവീണ അൻപതിനായിരം രൂപയടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ എത്തിച്ചു നൽകി കോളേജ് വിദ്യാർഥികൾ. പത്ര ഏജന്റായ ജോർജ് ജേക്കബ് എന്ന ചാക്കോച്ചൻ എന്നയാൾക്കാണ് നഷ്ടപ്പെട്ട ബാ​ഗ് തിരികെ ലഭിച്ചത്. പണവും ആധാർ കാർഡുൾപ്പെടെയുള്ള രേഖകളും അടങ്ങിയ ബാ​ഗാണ് വിദ്യാർഥികൾ മടക്കി നൽകിയത്. 

ഓഫീസ് പൂട്ടി മടങ്ങുന്നതിനിടെ ചാക്കോച്ചൻ കാറിന്റെ ഡിക്കിക്കു മുകളിൽ ബാഗ് വച്ചു മറന്നു. കാറോടിച്ചുപോയപ്പോൾ ബാ​ഗ് വഴിയിൽ തെറിച്ചുവീഴുകയായിരുന്നു. ബൈക്കിൽ യാത്രചെയ്ത എരുമേലി എംഇഎസ് കോളേജിലെ വിദ്യാർത്ഥികൾക്കാണ്  ബാ​ഗ് ലഭിച്ചത്.

ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാർഥികളായ അക്ഷയ്, പ്രണവ്, വിഗ്‌നേഷ്, ലിജോ എന്നിവർചേർന്ന് ബാ​ഗ് പൊൻകുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. സിഐ അജിചന്ദ്രൻ നായർ ചാക്കോച്ചനെ ബന്ധപ്പെടുകയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ബാഗ് കൈമാറുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com