ജി സുകുമാരന്‍ നായരുടെ ഭാര്യ അന്തരിച്ചു; സംസ്‌കാരം ഇന്ന്

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഭാര്യ കെ കുമാരിദേവി അന്തരിച്ചു
ജി സുകുമാരന്‍ നായരുടെ ഭാര്യ അന്തരിച്ചു; സംസ്‌കാരം ഇന്ന്

ചങ്ങനാശേരി:എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഭാര്യ കെ കുമാരിദേവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.  ഇന്നലെ വൈകിട്ട് 4.45ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 3.30ന് വാഴപ്പള്ളി കിഴക്ക് റൂബി നഗര്‍ ഗോപുരത്തിങ്കല്‍ വീട്ടുവളപ്പില്‍.

മക്കള്‍: എസ്.സുരേഷ് കുമാര്‍ (കൊട്ടക് മഹീന്ദ്ര ബാങ്ക്, പെരുന്ന), ഡോ.എസ്. സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്എസ് ഹിന്ദു കോളജ്, പെരുന്ന), എസ്. ശ്രീകുമാര്‍ (എന്‍എസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷാറാണി (ധനലക്ഷ്മി ബാങ്ക്, പെരുന്ന).മരുമക്കള്‍: ശ്രീദേവി (അധ്യാപിക എന്‍എസ്എസ് ബിഎച്ച്എസ് പെരുന്ന), രാജലക്ഷ്മി (എന്‍എസ്എസ് എച്ച്എസ്, കവിയൂര്‍), അശോക് കുമാര്‍ (ധനലക്ഷ്മി ബാങ്ക്, തിരുവല്ല).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com