തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന് നിരോധനം. കനത്ത ചൂട് നില നിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. അവധിക്കാല ക്യാമ്പുകൾ നടത്തുന്നതിനും ഉത്തരവിൽ നിയന്ത്രണമുണ്ട്.
ക്യാമ്പുകൾ നടത്തുന്നതിന് ഒരാഴ്ച മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിർദേശം. ക്യാമ്പുകൾ പത്ത് ദിവസത്തിൽ കൂടരുതെന്നും ഉത്തവിൽ പറയുന്നു. ഉദ്യോഗസ്ഥരെത്തി സ്കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തിയതിന് ശേഷമാവും ഇതിനുള്ള അനുമതി നൽകുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ